ചോറോട്: (vatakara.truevisionnews.com) ചോറോട് ഗ്രാമപഞ്ചായത്തിൽ 2025-26 സാമ്പത്തിക വർഷത്തിൽ ചോറോട് ഗ്രാമപഞ്ചായത്ത് നടപ്പിലാക്കുന്ന കറവ പശു വിതരണ പദ്ധതിക്ക് തുടക്കമായി. വികസന സ്റ്റാൻഡിങ് കമ്മറ്റി ചെയർമാൻ മധുസൂദനൻ പദ്ധതിയുടെ ഉദ്ഘാടനം നിർവ്വഹിച്ചു.
പഞ്ചായത്തിലെ തിരഞ്ഞെടുത്ത 15 ഗുണഭോക്താക്കൾക്ക് മുപ്പത്തിനായിരം രൂപ സബ്‌സിഡി നിരക്കിൽ കറവ പശുക്കളെ വിതരണം ചെയ്യുന്നതാണ് പദ്ധതി. പരിപാടിയിൽ മെമ്പർമാരായ പ്രസാദ്,വിലങ്ങിൽ, മനീഷ്കുമാർ ടി.പി,വെറ്റിനറി സർജൻ ഡോ അഖിൻലാൽ സി എസ്, ലൈവ്സ്റ്റോക് ഇൻസ്‌പെക്ടർ അനൂപ് കുമാർ എന്നിവർ പങ്കെടുത്തു.
'With dairy farmers'; Dairy cow distribution project inaugurated in Chorode Grama Panchayat.













































