ചോമ്പാല : (vatakara.truevisionnews.com) ദേശിയപാതയിൽ മുക്കാളി ടൗണിൽ നിർമാണ ജോലി പുത്തിയായ അടിപ്പാത സൗകര്യങ്ങൾ ഒരുക്കി നാടിന് സമ്മർപ്പിക്കുന്നു. ഇത് വരുന്നതോടെ മുക്കാളി ടൗൺ രണ്ട് ഭാഗമായി മാറുന്നതിന് പരിഹരമായി .ദേശിയ പാത അതോററ്ററി അടിപ്പാത നിർമ്മാണം മാത്രമാണ് നടത്തിയത്. മറ്റ് അടിസ്ഥാന സൗകര്യം ജനകിയ കമ്മിറ്റിയാണ് ഒരുക്കിയത്.
നവംബർ രണ്ടിന് വൈകിട്ട് നാലിന് കെ കെ രമ എം എൽ എ . സമർപ്പണ ചടങ്ങ് ഉദ്ഘാടനം ചെയ്യാൻ സംഘാടക സമിതി യോഗം തിരുമാനിച്ചു. പരിപാടിയിൽ ജനപ്രതിനിധികൾ രാഷ്ട്രീയ പാർട്ടി പ്രതിനിധികൾ അടക്കം ആശംസ നേരും . അടിപ്പാതയിലക്ക് പ്രവേശിക്കുന്ന രണ്ട് ഭാഗത്തും മേൽക്കൂര , വെളിച്ച സംവിധാനം, സി സി ടി വി നീരിക്ഷണംഎന്നിവ ഒരുക്കിയിട്ടുണ്ട്.
ജനങ്ങൾക്ക് ഇതിലേക്ക് കയറാനും ഇറങ്ങാനും സംവിധാനമുണ്ട്. മഴക്കാലത്ത് അടിപ്പാതയിൽ വെള്ളം കയറി യാത്ര തടസ്സപ്പെടുന്നത് ഒഴിവാക്കാൻ ഓട്ടോ മറ്റിക്ക് മോട്ടോർ സംവിധാനമുണ്ട്. സാമൂഹിക രാഷ്ടീയ സംസ്ക്കാരിക സംഘടനകൾ, വ്യാപാരി സoഘടനകൾ , റസിഡൻസ് അസോസിയേഷൻ എന്നിവയുടെ സഹകരണത്തോടെയാണിത് സ്ഥാപിച്ചത്.
നേരത്തെ മുക്കാളി ടൗണിൽ അടിപ്പാത സ്ഥാപിക്കണമെന്ന ആവശ്യവുമായി സർവ്വകക്ഷി അണ്ടർ പ്പാസ് ആക്ഷൻ കമ്മിറ്റി രൂപീകരിച്ച് 78 ദിവസം നിണ്ടു നിന്ന തുടർ സമരങ്ങൾ നടത്തിയിരുന്നു.ഇതിന്റെ ഭാഗമായി 45 മീറ്റർ നീളത്തിലും . രണ്ട് മീറ്റർ ഉയരത്തിലുള്ളഅണ്ടർ പ്പാസിന് ദേശീയപാത അതോററിയും ജില്ല ഭരണകൂടവും അംഗീകാരം നൽക്കുകയായിരുന്നു.
ആവിക്കര ഭാഗങ്ങളെയും , മുക്കാളിയിലെ കിഴക്ക് ഭാഗങ്ങളെയും പരസ്പരം ബന്ധിപ്പിക്കുന്നതാണിത്. സംഘാടക സമിതി യോഗത്തിൽ പി പി ശ്രീധരൻ അധ്യക്ഷത വഹിച്ചു. ജനറൽ കൺവീനർ കെ പി ജയകുമാർ , എ.ടി ശ്രീധരൻ .പി കെ പ്രീത, പി ബാബുരാജ്, ഹാരിസ് മുക്കാളി, പ്രദീപ് ചോമ്പാല , പ്രകാശൻ പാറേമ്മൽ , പുരുഷു രാമത്ത്, . കെ. പി വിജയൻ ,എം പ്രഭുദാസ്, സി രാമകൃഷ്ണൻ , ടി രമേശൻ എന്നിവർ സംസാരിച്ചു
Janakiya Committee will prepare the infrastructure and dedicate the Mukkali underpass to the nation on November 2nd














































