വടകര: (vatakara.truevisionnews.com) തോടന്നൂർ ബ്ലോക്ക് പഞ്ചായത്ത് ഭരണസമിതിയുടെ വികസനരേഖ പ്രകാശിപ്പിച്ചു. 'മുന്നേറ്റം 2020-25'ന്റെ പ്രകാശനം ബ്ലോക്ക് പഞ്ചായത്ത് ട്രൈസംഹാളിൽ വടകര ആർഡിഒ അൻവർ സാദത്ത് നിർവഹിച്ചു.
പ്രസിഡൻ്റ് പി എം ലീന അധ്യക്ഷയായി.വില്യാപ്പള്ളി പഞ്ചായത്ത് പ്രസിഡന്റ് കെ കെ ബിജുള, ജില്ലാ പഞ്ചായത്ത് സ്ഥിരംസമിതി അധ്യക്ഷ കെ വി റീന, ജില്ലാ പഞ്ചായത്ത് അംഗം എൻ എം വിമല, ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് എം ശ്രീലത, സ്ഥിരംസമിതി അധ്യക്ഷന്മാരായ ശ്രീജ പുല്ലരുൽ, വള്ളിൽ ശാന്ത, ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങളായ സി പി വിശ്വനാഥൻ, കെ ടി രാഘവൻ, ഒ എം - ബാബു, എം കെ റഫീക്, വി പി - മോഹൻരാജ്, എം ടി പ്രശാന്ത് തുടങ്ങിയവർ സംസാരിച്ചു.
Thodannoor Block Panchayat Development Report 'Munnetam 2020-25' released

 
                    
                    







































 
                                    




