ഓർക്കാട്ടേരി:(vatakara.truevisionnews.com) ഓർക്കാട്ടേരി കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന ഫെയ്സ് മൂവീസ് എന്ന ജനകീയ കൂട്ടായ്മ നിർമ്മിക്കുന്ന 'നാടകപ്പൂമരം' എന്ന ഡോക്യുഫിക്ഷൻ സ്വിച്ച് ഓൺ ചെയ്തു. സി സി രാജന്റെ നാടക, കലാ, സാംസ്‌കാരിക ജീവിതം അടയാളപ്പെടുത്തുന്നതാണ് ഈ ചിത്രം.
നാസർ ഇബ്രാഹിമാണ് രചനയും സംവിധാനവും നിർവ്വഹിച്ചിരിക്കുന്നത്. ഒഞ്ചിയം പ്രഭാകരൻ സ്വിച്ച് ഓൺ നിർവ്വഹിച്ചു. സി സി രാജന്റെ കലാ-സാംസ്‌കാരിക സഹപ്രവർത്തകരുടെ കൂട്ടായ്മയിൽ വെച്ചായിരുന്നു ചടങ്ങ് നടത്തിയത്. അഡ്വ. ഇ.കെ. നാരായണൻ, രാജഗോപാൽ കാരപ്പറ്റ, കുളങ്ങര ഗോപാലൻ മാസ്റ്റർ, ആർട്ടിസ്റ്റ് രാംദാസ്, ഇ.കെ. കരുണാകരൻ മാസ്റ്റർ, തില്ലേരി ഗോവിന്ദൻ മാസ്റ്റർ, റസാക്ക് കല്ലേരി എന്നിവരടക്കം നിരവധി പേർ പങ്കെടുത്തു.




അണിയറ പ്രവർത്തകർ ബാബു ചാലോട്, റിയാസ് കാഞ്ഞിരോട്, കാവും വെട്ടം വാസുദേവൻ, ഷാജു വാടിയിൽ, സുധീഷ് ആർ.എസ്., ദിനേശ് ഏറാമല, എം.പി. രാഘവൻ എന്നിവരാണ് പ്രധാന അണിയറ പ്രവർത്തകർ.
'Thirasheela'; Onchiyam Prabhakaran switched on the start of the 'Natakapoomaram' docu-fiction in Orkattery













































