ചോറോട്: (vatakara.truevisionnews.com) യു. ഡി. വൈ. എ ഫ്- റവല്യൂഷണറി യൂത്ത് ചോറോട് പഞ്ചായത്ത് കമ്മിറ്റിയുടെ നേതൃത്വത്തിൽ ചോറോട് പഞ്ചായത്തിലെ ടേക്ക് എ ബ്രേക്കിന്റെ ഭാഗമായി നിർമിച്ച ശൗചാലയത്തിന്റെ ശോചനീയാവസ്ഥയ്ക്കെതിരെ കൈനാട്ടിയിൽ ചെറ്റകുത്തി പ്രതിഷേധം നടത്തി. പ്രതിഷേധ പരിപാടി യൂത്ത് കോൺഗ്രസ്സ് സംസ്ഥാന ജനറൽ സെക്രട്ടറി സൂഫിയാൻ ചെറുവാടി ഉദ്ഘാടനം ചെയ്തു.
യൂത്ത് കോൺഗ്രസ് മണ്ഡലം ചോറോട് പ്രസിഡണ്ട് ജിബിൻ രാജ് അധ്യക്ഷത വഹിച്ചു. യൂത്ത് ലീഗ് നിയോജകമണ്ഡലം ജനറൽ സെക്രട്ടറി അൻസീർ പനോളി മുഖ്യപ്രഭാഷണം നടത്തി.സി. നിജിൻ,സുബൈർ വള്ളിക്കാട്,പി. കെ ഇർഷാദ്,റസാഖ് കൈനാട്ടി, അബ്ദുൽ ഗനി, അഭിരാം പ്രകാശ്,കാർത്തിക് ചോറോട്,നാസർ കുളങ്ങാട്ട്, മൻസൂർ. ടി. കെ, ബിജു മലയിൽ,കെ. എം ജാബിർ, ജുനൈദ് കാർത്തികപ്പള്ളി എന്നിവർ സംസാരിച്ചു.
Samaraveethi; Youth Congress protested the poor condition of the Take a Break toilet, Chorod Youth Congress protested













































