Oct 30, 2025 10:51 AM

വടകര:(vatakara.truevisionnews.com) മാലിന്യം വളമാക്കി മാറ്റുന്ന പദ്ധതിയിലൂടെ വരുമാനം നേടുന്ന മാതൃകാപദ്ധതിയുമായി ഏറാമല. 2023ൽ വളത്തിന് ലൈസൻസ് ലഭ്യമായതോടെ കാർഷിക പദ്ധതിക്ക് വേണ്ട വളം നൽകുകയും പൊതുജനങ്ങൾക്ക് വിൽപന നടത്തുകയും ചെയ്യുകയാണ്. ഇതിലൂടെ മികച്ച വരുമാനമാണ് ലഭിക്കുന്നത്.

മാലിന്യ സംസ്കരണ പ്ലാന്റ് ആധുനിക രീതിയിൽ നവീകരിച്ചിരിക്കുകയാണ്. ഇതിന്റെ ഉദ്ഘാടനം നാളെ  വൈകീട്ട് 3.30ന് ഷാഫി പറമ്പിൽ എംപി നിർവഹിക്കുമെന്ന് പഞ്ചായത്ത് പ്രസിഡന്റ് ടി.പി.മിനിക വാർത്താസമ്മേളനത്തിൽ അറിയിച്ചു. നവീകരിച്ച കമ്യൂണിറ്റി ഹാളിന്റെ ഉദ്ഘാടനവും ഇതോടൊപ്പം നടക്കും. കെ.കെ.രമ എംഎൽഎ അധ്യക്ഷത വഹിക്കും.

രണ്ട് കോടി രൂപ ചെലവഴിച്ചാണ് ഈ മാലിന്യ സംസ്കരണ പദ്ധതി യാഥാർത്ഥ്യമാക്കിയത്. 30 മണിക്കൂർ പ്രവർത്തിപ്പിച്ചാൽ മാലിന്യം വളമാക്കി മാറ്റാൻ സാധിക്കും. വളം ഏറാമലയിലെ കർഷകർക്ക് പുറമെ സമീപ പഞ്ചായത്തുകളിലെ കർഷകർക്കും വിതരണം ചെയ്യാൻ കഴിയും. പദ്ധതിയുടെ പ്രവർത്തനങ്ങൾക്കായി 42 തൊഴിലാളികൾ ജോലി ചെയ്യുന്നുണ്ട്.

ഇത്തരമൊരു സംവിധാനം സംസ്ഥാനത്ത് തന്നെ ആദ്യത്തേതാണ് എന്നും മാലിന്യ സംസ്‌കരണ രംഗത്ത് ഏറാമല മികച്ച മാതൃകയാണെന്നും പഞ്ചായത്ത് പ്രസിഡന്റ് അഭിപ്രായപ്പെട്ടു. ഉദ്ഘാടനത്തോടനുബന്ധിച്ച് ഘോഷയാത്രയും സംഘടിപ്പിക്കും. പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഷുഹൈബ് കുന്നത്ത്, സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ പറമ്പത്ത് പ്രഭാകരൻ എന്നിവരും വാർത്താസമ്മേളനത്തിൽ പങ്കെടുത്തു.

'Garbage Income'; A two crore rupee project to generate income by turning waste into fertilizer in Yeramala has begun.

Next TV

Top Stories










News Roundup






GCC News






//Truevisionall