മണിയൂർ (vatakara.truevisionnews.com) ബിഹാർ നിയമസഭാ തെരഞ്ഞെടുപ്പ് ഫലം രാജ്യത്തെ രാഷ്ട്രീയ ഭൂപടത്തിൽ നിർണ്ണായകമായ മാറ്റങ്ങൾ കൊണ്ടുവരുമെന്ന് ആർ.ജെ.ഡി. കേന്ദ്ര കമ്മിറ്റിയോഗത്തില്‍ മനയത്ത് ചന്ദ്രൻ പ്രസ്താവിച്ചു. ആർ.ജെ.ഡി. സംസ്ഥാനത്ത് ബഹുഭൂരിപക്ഷത്തിൽ അധികാരത്തിൽ എത്തുമെന്ന വസ്തുത സംഘപരിവാർ ശക്തികൾ തിരിച്ചറിഞ്ഞിട്ടുണ്ടെന്നും, അതുകൊണ്ടാണ് തെരഞ്ഞെടുപ്പ് അട്ടിമറിക്കാൻ അവർ ശ്രമിക്കുന്നതെന്നും അദ്ദേഹം ആരോപിച്ചു.
മണപ്പുറത്ത് കുഞ്ഞികൃഷ്ണക്കുറുപ്പിന്റെ പത്താം ചരമവാര്‍ഷിക ദിനാചരണം മുതുവനയില്‍ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. സി.വിനോദന്‍ അധ്യക്ഷത വഹിച്ചു. ടി.എന്‍.മനോജ് അനുസ്മരണ പ്രഭാഷണം നടത്തി. ഒ.പി.ചന്ദ്രന്‍, ടി.ടി.മൊയ്തു, വി.എം.ഷൈനി, സി.വി.സുരേഷ്‌കുമാര്‍, കെ.പി.കുഞ്ഞിരാമന്‍, കെ.രാഘവന്‍ നമ്പ്യാര്‍, കെ.പി.ബാലകൃഷ്ണന്‍, എല്‍.ഡി.സജിന, കെ.ടി.വിജയന്‍, ചിറങ്കര മനോജന്‍ എന്നിവര്‍ സംസാരിച്ചു.
Bihar election results will change the course of Indian politics, says Manayath Chandran













































