വടകര :(vatakara.truevisionnews.com) സൈബർ തട്ടിപ്പുകൾ വർധിച്ചു വരുന്ന സാഹചര്യത്തിൽ, സാമ്പത്തിക തട്ടിപ്പ് റാക്കറ്റുകളെ പിടികൂടുക എന്ന ലക്ഷ്യത്തോടെ സംസ്ഥാനത്തൊട്ടാകെ സൈബർ പോലീസിന്റെ നേതൃത്വത്തിൽ നടത്തിയ 'ഓപ്പറേഷൻ സൈ ഹണ്ടി'ന്റെ ഭാഗമായി കോഴിക്കോട് റൂറൽ ജില്ലയിലെ വിവിധ പോലീസ് സ്റ്റേഷൻ പരിധികളിൽ 14 പേർ അറസ്റ്റിലായി. താമരശേരി, കൊടുവള്ളി, മുക്കം, ബാലുശേരി, വടകര തുടങ്ങിയ സ്റ്റേഷൻ പരിധികളിലായി 66 വീടുകൾ കേന്ദ്രീകരിച്ച് പരിശോധന നടത്തുകയും 26 കേസുകൾ രജിസ്റ്റർ ചെയ്യുകയും ചെയ്തു.
സ്ത്രീകൾ, പ്രായമായവർ എന്നിവരുടേതടക്കമുള്ള ബാങ്ക് അക്കൗണ്ട് വിവരങ്ങൾ കമ്മീഷൻ നൽകി തട്ടിപ്പിനായി ഉപയോഗിക്കുന്നവരെയാണ് പ്രധാനമായും ലക്ഷ്യമിട്ടത്. ഇതിന്റെ ഭാഗമായി ഏഴു പേർക്ക് നോട്ടീസ് നൽകി; വടകരയിൽ രണ്ട് കേസുകളിലായി വില്യാപ്പള്ളി മനക്കൽ താഴ കുനി ബാബു (53), കരിമ്പനപ്പാലം കയ്യിൽ മുലയിൽ പ്രസീല (40), കരിമ്പനപ്പാലം കയ്യിൽ ദീപ്തം ഹൗസിൽ സിന്ധു (45) എന്നിവർക്ക് പോലീസ് സ്റ്റേഷനിൽ ഹാജരാകാൻ നോട്ടീസ് നൽകിയിട്ടുണ്ട്.
Cyber fraud; 14 people arrested, 26 cases registered in Operation Psy Hunt

 
                    
                    







































 
                                    




