ആയഞ്ചേരി: (vatakara.truevisionnews.com) ആയഞ്ചേരി ഗ്രാമ പഞ്ചായത്ത് 12-ാം വാർഡിലൂടെ കടന്ന് പോവുന്ന പുതിയോട്ടിൽ മുക്ക് നാരങ്ങോളി താഴ റോഡിൽ, ചെറുവാച്ചേരി മുക്കിലെ രൂക്ഷമായ വെള്ളക്കെട്ട് പരിഹരിക്കുന്നതിനും, പൊട്ടിപ്പൊളിഞ്ഞ ഭാഗങ്ങൾ പരിഷ്കരിക്കുന്നതിനും കുറ്റ്യാടി എം എൽ എ കെ.പി കുഞ്ഞമ്മത് കുട്ടി മാസ്റ്ററുടെ ഇടപെടൽ. വെള്ളപ്പൊക്ക ദുരിതാശ്വാസ ഫണ്ടിൽ ഉൾപ്പെടുത്തി 10 ലക്ഷം രൂപയാണ് പരിഷ്കരണത്തിന് അനുവദിച്ചത്.
കടമേരി കുടുബാരോഗ്യ കേന്ദ്രം, എളയടം, പെരുമുണ്ടശ്ശേരി ഭാഗങ്ങളിലിക്കുള്ള ഈ പ്രധാന റോഡിൻ്റെ ദുസ്ഥിതി പരിഹരിക്കണമെന്നത് നാട്ടുകാരുടെ ദീർഘകാലത്തെ ആവശ്യമായിരുന്നു. തോടന്നൂർ ബ്ലോക്ക് പഞ്ചായത്ത് അസി: എഞ്ചിനിയർ സനിഷയുടെ നേതൃത്വത്തിൽ ഉദ്യോഗസ്ഥന്മാർ സ്ഥലം സന്ദർശിച്ച് എസ്റ്റിമേറ്റ് തയ്യാറാക്കി.




ആയഞ്ചേരി ഗ്രാമപഞ്ചായത്ത് സ്റ്റാൻ്റിഗ് കമ്മിറ്റി ചെയർമാൻ ടി.വി. കുഞ്ഞിരാമൻ മാസ്റ്റർ അയൽകൂട്ടം കൺവീനർ റനീഷ് തൈക്കണ്ടി, സി.കെ നാണു മാസ്റ്റർ, എൻ കെ ചന്ദ്രൻ, സുധീർ രയരോത്ത് ,കെ.കെ രാജീവൻ സി. രാധാകൃഷ്ണൻ മാസ്റ്റർ, ടി.എൻ വിനോദൻ മാസ്റ്റർ, ഓവർസിയർ സുധീഷ് എന്നിവർ പങ്കെടുത്തു.
10 lakhs have been allocated for the renovation of Puthiyottil Mukku Road in Ayancherry













































