വടകര : (vatakara.truevisionnews.com) ആയുർവേദ ഡിസ്പെൻസറിക്കുവേണ്ടി ഗ്രാമപഞ്ചായത്ത് തനതു ഫണ്ട് ഉപയോഗിച്ച് നിർമ്മിച്ച കെട്ടിടം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് കെ പി ഗിരിജ ഉദ്ഘാടനം ചെയ്തു. 2022-23 ലാണ് 20 ലക്ഷം രൂപ വകയിരുത്തി കെട്ടിട നിർമ്മാണം തുടങ്ങിയത്. വൈക്കിലശ്ശേരി കാളാശ്ശേരി മുക്കിൽ കെട്ടിട നിർമാണം 2024 ഒക്ടോബർ 22ന് തറക്കെട്ടിലിട്ടു കൊണ്ട് ആരംഭിച്ചു.





ഒരു വർഷം കൊണ്ട് നിർമ്മാണം പൂർത്തിയാക്കിയ കെട്ടിടത്തിൽ പരിശോധനാ മുറി, നേഴ്സിങ് റൂം, ഫാർമസി ഡിസ്‌പെൻസിങ് ഏരിയ, ശൗച്ചലയം, രോഗികൾക്കാവശ്യമായ മറ്റു സൗകര്യങ്ങൾ എന്നിവ ഉൾപ്പെടുത്തിയിട്ടുണ്ട്. ആകെ 35 ലക്ഷം രൂപയാണ് നിർമ്മാണ ചെലവ്. ഊരാളുങ്കൽ ലേബർ കോൺട്രാക്ട് സൊസൈറ്റി ആണ് നിർമ്മാണ ചുമതല ഏറ്റെടുത്തത്.
ഉദ്ഘാടനത്തിന് മുൻപ് മാലോൽമുക്കിൽ നിന്നും ആരംഭിച്ച ഘോഷയാത്രയിൽ ജനപ്രതിനിധികൾ ഉദ്യോഗസ്ഥർ രാഷ്ട്രീയ പാർട്ടി നേതാക്കൾ പൊതുജനങ്ങൾ എന്നിവർ ഉൾപ്പെടെ നൂറുകണക്കിനാളുകൾ പങ്കെടുത്തു . ഉദ്ഘാടന സമ്മേളനത്തിൽ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി. പി ചന്ദ്രശേഖരൻ മാസ്റ്റർ അധ്യക്ഷത വഹിച്ചു.
എൻ എം വിമല, കെ മധുസൂദനൻ, സി നാരായണൻ മാസ്റ്റർ, ശ്യാമളപ്പൂവേരി, ഗീതാ മോഹൻ, ഡോ.മോഹൻദാസ് എം ടി, ഡോക്ടർ ശിവാന ദാസ്, കെ എം വാസു, കെ കെ മോഹൻദാസ് മാസ്റ്റർ, ഒ എം അസീസ് മാസ്റ്റർ, കെ എം നാരായണൻ, പി കെ സതീശൻ, പി പി സുരേന്ദ്രൻ, വിശ്വൻ മാസ്റ്റർ കെ എന്നിവർ സംസാരിച്ചു. ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡണ്ട് രേവതി കെ സ്വാഗതം പറയുകയും പഞ്ചായത്ത് സെക്രട്ടറി കെ വി സതീഷ് കുമാർ നന്ദി രേഖപ്പെടുത്തുകയും ചെയ്തു. ചടങ്ങിൽ ഗ്രാമപഞ്ചായത്തിലെ ആശാവർക്കർ മാരെ ആദരിച്ച് മോമെന്റോ നൽകി.
Chorod Grama Panchayat Ayurveda Hospital gets its own building














































