ഓര്‍ക്കാട്ടേരി: ഇന്ധന നികുതി കുറക്കുക , കേന്ദ്ര സംസ്ഥാന സര്‍ക്കാരുകളുടെ ജനദ്രോഹ നടപടികള്‍ അവസാനിപ്പിക്കുക എന്നീ ആവശ്യങ്ങള്‍ ഉന്നയിച്ച് സംസ്ഥാന മുസ്ലിം ലീഗ് കമ്മിറ്റിയുടെ ആഹ്വാന പ്രകാരം ഓര്‍ക്കാട്ടേരിയിലും പ്രതിഷേധ പരിപാടി സംഘടിപ്പിച്ചു.
ഏറാമല പഞ്ചായത്ത് മുസ്ലിം ലീഗ് കമ്മറ്റിയിടെ നേതൃത്വത്തില്‍ ഓര്‍ക്കാട്ടേരി ടൗണില്‍ സംഘടിപ്പിച്ച പ്രതിഷേധ സംഗമം ദുബായ് കെഎംസിസി കോഴിക്കോട് ജില്ലാ പ്രസിഡണ്ട് ഇസ്മായില്‍ ഏറാമല ഉദ് ്ഘാടനം ചെയ്തു. കെ കെ അമ്മദ് അധ്യക്ഷതവഹിച്ചു.




പി പി ജാഫര്‍ സ്വാഗതം പറഞ്ഞു. ക്രസന്റ് അബ്ദുള്ള, ഏറാമല ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് ഷക്കീല ഈങ്ങോളി,ഷുഹൈബ് കുന്നത്ത്.ഒ പി മൊയ്ദു. അന്‍സീര്‍ പനോളി.എം.കെ യൂസഫ് ഹാജി. എ വി അബൂബക്കര്‍ മൗലവി. ടി പി ഗഫൂര്‍ മാസ്റ്റര്‍.കെ ഇ ഇസ്മായില്‍.ആഫിസ് മത്തഞ്ചേരി.പി കെ ജമാല്‍. റിയാസ് കുനിയില്‍.ജസീല വി കെ എന്നിവര്‍ സംസാരിച്ചു
The Muslim League organized a protest rally in orkkatery













































