ചായ്പ്പിലെ ചിത്രത്തിന് ലോക റെക്കോഡ് ഏറാമലയുടെ അഭിമാനമായിമാറി രഗില്‍ കുമാര്‍

ചായ്പ്പിലെ ചിത്രത്തിന് ലോക റെക്കോഡ് ഏറാമലയുടെ അഭിമാനമായിമാറി രഗില്‍ കുമാര്‍
Dec 3, 2021 02:38 PM | By Rijil

ഓര്‍ക്കാട്ടേരി: മഹാത്മാഗാന്ധിയുടെ 5 അടി നീളവും 5 അടി വീതിയും ഉള്ള സ്‌റ്റെന്‍സില്‍ പോട്രയ്റ്റ് വരച്ച് ഇന്ത്യ ബുക്ക് ഓഫ് റെക്കോര്‍ഡ്‌സ്, ഏഷ്യ ബുക്ക് ഓഫ് റെക്കോര്‍ഡ്‌സ്, ഇന്റര്‍നാഷണല്‍ ബുക്ക് ഓഫ് റെക്കോര്‍ഡ്‌സ് എന്നിവ നേടി നാടിന്റെ അഭിമാനമായി മാറിയിരിക്കുകയാണ് ഓര്‍ക്കാട്ടേരി ഏറാമലയിലെ മഠത്തില്‍ മീത്തല്‍ രഗില്‍ കുമാര്‍ . സ്വന്തം വീട്ടിലെ ചായ്പ്പിലാണ് ഇത്തരമൊരു മനോഹര ചിത്രം തീര്‍ത്തത്.

ഇന്റര്‍നാഷണല്‍ ബുക്ക് ഓഫ് റെക്കോര്‍ഡില്‍ നിന്നും സന്ദേശം വന്നപ്പോള്‍ വിശ്വസിക്കാന്‍ പറ്റിയില്ലെന്നും തന്റെ ഇത്രയും കാലത്തെ കലാ ജീവിതത്തിനും കഴിവിനും ഇങ്ങനെയൊരു അംഗീകാരം ലഭിച്ചതില്‍ അതിയായ സന്തോഷം ഉണ്ടെന്നും രഗില്‍ വടകര ന്യൂസിനോട് പറഞ്ഞു. തന്റെ സുഹൃത്തുക്കള്‍ വഴിയാണ് റഗില്‍ ബുക്ക് ഓഫ് റെക്കോര്‍ഡ്‌സിനെ പറ്റി അറിയുന്നതും ഒരു പരീക്ഷണം എന്നോണം ചിത്രം വരക്കാന്‍ തീരുമാനിക്കുന്നതും.എന്നാല് ഇരട്ടിമുരമെന്നോണം 3 റെക്കോര്‍ഡുകള്‍ തന്നെ തേടിയെത്തി. തന്റെ ചിത്രത്തെ കുറിച്ച് രഗില്‍ പറഞ്ഞു. പല മീഡിയത്തിലും കഴിവ് തെളിയിച്ചിട്ടുണ്ട്ങ്കിലും റെക്കോഡ് സ്വന്തമാക്കാന്‍ സ്‌റ്റെനസില്‍ ആര്‍ട്ട് തിരഞ്ഞെടുക്കുയായിരുന്നു രഗില്‍.

ഒക്ടോബര്‍ 2 ന് ഗാന്ധിജയന്തി ദിനത്തിന് മുന്‍പ് തന്നെ ചിത്രം പൂര്‍ത്തീകരിക്കുകയായിരുന്നു. 2 ആം തിയ്യതി ചിത്രം സോഷ്യല്‍ മീഡിയയിലും മറ്റും പങ്കുവയ്ക്കുകയും നിരവധിപേര്‍ അതെ ഷയര്‍ ചെയ്യുകയും ചെയ്തു. കുട്ടിക്കാലം മുതലേ ചിത്രങ്ങളെ ഇഷ്ടപ്പെട്ടിരുന്നു അങ്ങിനെയാണ് മാഹി കലഗ്രമത്തില്‍ ചിത്രകല അഭ്യസിക്കാന്‍ തീരുമാനിക്കുന്നത്. ഇപ്പോള്‍ള്‍ ഇന്റീരിയര്‍ ഡിസൈനിംഗ് മേഖലയില്‍ ജോലി ചെയ്യുന്ന രഗിലിന് അറിയപ്പെടുന്ന ചിത്രകാരനാകണമെന്നാണ് ആഗ്രഹം. തന്നെ തേടിയെത്തിയ ഈ അംഗീകാരം വിലമതിക്കാനാവാത്തതാണ് എന്നും തന്റെ ചിത്രങ്ങളെ ഇഷ്ടപ്പെടുന്ന പ്രോത്സാഹിപ്പിക്കുന്ന എല്ലാവരോടും അതിയായ കടപ്പാട് ഉണ്ടെന്നും രഗില്‍ പറഞ്ഞു.

Ragil Kumar becomes world record holder for Eramala

Next TV

Related Stories
കുഞ്ഞു മനസ്സില്‍; മന്ത്രി മുഹമ്മദ് റിയാസ് കുട്ടികള്‍  നീട്ടിയ പുസ്തകത്തില്‍ ഇങ്ങനെ എഴുതി

Apr 28, 2022 08:57 PM

കുഞ്ഞു മനസ്സില്‍; മന്ത്രി മുഹമ്മദ് റിയാസ് കുട്ടികള്‍ നീട്ടിയ പുസ്തകത്തില്‍ ഇങ്ങനെ എഴുതി

'നാം ഒന്നാണ്. അത് കുട്ടികള്‍ പറയുമ്പോള്‍ അതിന് പ്രാധാന്യം ഏറെയാണ്. നാടിന്റെ ഭാവിയാണ് നിങ്ങള്‍. നാടിന്റെ പ്രതീക്ഷയാണ് നിങ്ങള്‍ ' മന്ത്രി മുഹമ്മദ്...

Read More >>
ഒരു മാല കിട്ടിയിട്ടുണ്ട് അടയാളം പറഞ്ഞാല്‍ തിരികെ നല്‍കും ; ഒടുവില്‍ ഓട്ടോ ഡ്രൈവര്‍ ഉടമസ്ഥനെ  കണ്ടെത്തി

Feb 17, 2022 02:33 PM

ഒരു മാല കിട്ടിയിട്ടുണ്ട് അടയാളം പറഞ്ഞാല്‍ തിരികെ നല്‍കും ; ഒടുവില്‍ ഓട്ടോ ഡ്രൈവര്‍ ഉടമസ്ഥനെ കണ്ടെത്തി

ഓട്ടോയില്‍വെച്ച് യാത്രക്കാരുടെ പക്കല്‍നിന്നും കളഞ്ഞുകിട്ടിയ സ്വര്‍ണാഭരണത്തിന്റെ ഉടമസ്ഥനെ കണ്ടെത്താന്‍ ഓട്ടോ ഡ്രൈവര്‍ രവീന്ദ്രന്‍ സ്വീകരിച്ച...

Read More >>
 മേക്കോത്ത്, കപ്പള്ളി തിറമഹോത്സവങ്ങള്‍ ചെമ്മരത്തൂരിന്റെ ഓര്‍മ്മത്തുടിപ്പ്

Feb 11, 2022 11:22 PM

മേക്കോത്ത്, കപ്പള്ളി തിറമഹോത്സവങ്ങള്‍ ചെമ്മരത്തൂരിന്റെ ഓര്‍മ്മത്തുടിപ്പ്

ചെമ്മരത്തൂരിലെ പ്രശസ്തമായ ഉത്സവങ്ങളാണ് മേക്കോത്ത്,കപ്പള്ളി പരദേവതാ ക്ഷേത്രങ്ങളിലെ...

Read More >>
ട്രെയിനില്‍ നിന്നും  വീണ യുവതിയെ രക്ഷപ്പെടുത്തിയ മിന്‍ഹത്തിന് അഭിനന്ദന പ്രവാഹം

Feb 7, 2022 08:37 PM

ട്രെയിനില്‍ നിന്നും വീണ യുവതിയെ രക്ഷപ്പെടുത്തിയ മിന്‍ഹത്തിന് അഭിനന്ദന പ്രവാഹം

ട്രെയിനില്‍ വീണ യുവതിയെ രക്ഷപ്പെടുത്തിയ മിന്‍ഹത്തിന് അഭിനന്ദന...

Read More >>
വാവ സുരേഷിന് വേണ്ടി എടച്ചേരി  കളിയാംവെള്ളി ഭഗവതി ക്ഷേത്രത്തില്‍ വഴിപാട്

Feb 3, 2022 12:28 PM

വാവ സുരേഷിന് വേണ്ടി എടച്ചേരി കളിയാംവെള്ളി ഭഗവതി ക്ഷേത്രത്തില്‍ വഴിപാട്

വടകര താലൂക്കിലെ പ്രമുഖ ശാക്തേയ ക്ഷേത്രമായ എടച്ചേരി കളിയാംവെള്ളി ക്ഷേത്രത്തിലും വാവ സുരേഷിന് വേണ്ടി...

Read More >>
ആ പ്രശ്‌നത്തിനും പരിഹാരമായി; തെങ്ങില്‍ കയറാന്‍ ബംഗാളികള്‍ റെഡിയാണ്

Feb 2, 2022 06:50 PM

ആ പ്രശ്‌നത്തിനും പരിഹാരമായി; തെങ്ങില്‍ കയറാന്‍ ബംഗാളികള്‍ റെഡിയാണ്

തെങ്ങ് കയറാന്‍ ആളെ കിട്ടാതെ വിഷമിക്കുന്നവര്‍ക്ക് സന്തോഷ...

Read More >>
Top Stories