ചോമ്പാല:(vatakara.truevisionnews.com) മത-സാമൂഹിക-സാംസ്കാരിക രംഗത്തെ നിറസാന്നിധ്യവും മുസ്ലിം ലീഗ് വടകര നിയോജകമണ്ഡലം സെക്രട്ടറിയും, തിരുരങ്ങാടി പി എസ് എം ഒ കോളേജ് റിട്ട. ഇംഗ്ലീഷ് വിഭാഗം മേധാവി കുഞ്ഞിപ്പള്ളി ദാറുസലാമിൽ പ്രൊഫ പാമ്പള്ളി മഹമൂദ് (64) അന്തരിച്ചു.
കോളേജ് അദ്യാപക സംഘടനയായ സി കെ സി ടി സംസ്ഥാന പ്രസിഡണ്ട്, കാലിക്കറ്റ് ബോർഡ് ഓഫ് സ്റ്റഡീസ് ചെയർമാൻ, മുസ്ലിംലീഗ് അഴിയൂർ പഞ്ചായത്ത് പ്രസിഡണ്ട്, മുക്കാളി ശാഖ സെക്രട്ടറി, ദാറുൽ ഉലൂം അസോസിയേഷൻ സെക്രട്ടറി, ശിഹാബ് തങ്ങൾ റിലീഫ് കമ്മിറ്റി കൺവീനർ, വടകര സി എച്ച് സെൻ്റർ രക്ഷാധികാരി, ഹജ്ജ് ഹെൽപ്പ് ഡസ്ക് വടകര മണ്ഡലം കോ ഓഡിനേറ്റർ എന്നി നിലകളിലും പ്രവർത്തിച്ചിരുന്നു



പിതാവ് പരേതനായ പാമ്പള്ളി ഹസ്സൻ ഹാജി
മാതാവ്: അയിച്ചു ഹജ്ജുമ്മ
ഭാര്യ: സെമീറ (കല്ലായി)
മക്കൾ: ഫമീദ, ഡോ: ഫസ്ന , ഡോ: ഫബ്ന, ഡോ: ഫായിദ്
മരുമക്കൾ: അജ്മൽ (അസി: എഞ്ചിനിയർ കെ.എസ്.ഇ.ബി) ഡോ:ഫൈസൽ , കൊളപ്പുറം, ഡോ: മുഹമദ്ഗനി, തിരുവേഗ പിറ
സഹോദരങ്ങൾ: അബ്ദുൽ ഖാദർ,അബുബക്കർ, ഉമ്മർ, റാബി, മൈമു പരേതനായ അബ്ദുള്ള ഹാജി
ഖബറടക്കം നാളെ വെള്ളിയാഴ്ച രാവിലെ പത്ത് മണിക്ക് കുഞ്ഞിപ്പള്ളി ഖബർസ്ഥാനിൽ '
Muslim League Vadakara Constituency Secretary Pampally Mahmood passed away