വടകര: (vatakara.truevisionnews.com) വോട്ട് ചോരി പ്രക്ഷോഭത്തിന് മുൻപിൽ കാഴ്ചക്കാരായി നിൽക്കരുതെന്ന് എഴുത്തുകാരനും മാധ്യമ പ്രവർത്തകനുമായ അനൂപ് അനന്തൻ പറഞ്ഞു. ഇന്ത്യയിൽ രാഹുൽ ഗാന്ധിയുടെ വോട്ട് ചോരി ക്യാമ്പയിന്റെ ഭാഗമായി തിരഞ്ഞെടുപ്പ് കമ്മീഷന് എതിരെ പ്രധിഷേധം അറിയിച്ചു കൊണ്ട് അഴിയൂർ ബ്ലോക്ക് കോൺഗ്രസ്സ് കമ്മിറ്റിയുടെ നേതൃത്വത്തിൽ സിഗ്നേച്ചർ ക്യാമ്പയിൻ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.
രാഹുൽ ഗാന്ധി ഉയർത്തിക്കൊണ്ടു വന്ന വോട്ട് ചോരി പൗരാവകാശത്തിനു വേണ്ടിയുള്ള പേരാട്ടമാണ്. എൻ്റെയും നിങ്ങളുടെയും വോട്ടവകാശം ഉറപ്പിക്കാൻ വേണ്ടിയാണ്. കക്ഷിരാഷ്ട്രീയത്തിൻ്റെ വേര തിരിവുകൾ ഇല്ലാതെ ഏറ്റെടുക്കേണ്ട സമരം. ഇവിടെ കാഴ്ചക്കാരായി നിൽക്കരുത്. ഇടപെടണമെന്നും അനൂപ് പറഞ്ഞു.ബ്ലോക്ക് പ്രസിഡന്റ് പറമ്പത്ത് പ്രഭാകരൻ അധ്യക്ഷത വഹിച്ചു.
കോട്ടയിൽ രാധാകൃഷ്ണൻ, ബാബു ഒഞ്ചിയം സി. കെ വിശ്വനാഥൻ, വി കെ അനിൽ കുമാർ, പി ബാബുരാജ്, കെ. പി വിജയൻ, , സി. കെ ഹരിദാസൻ, ജഗദീഷ് പാലയാട്ട് ,ചന്ദ്രൻപാറക്കൽ. കുനിയിൽ പ്രകാശൻ, കെ പി രവീന്ദ്രൻ എന്നിവർ സംസാരിച്ചു. ഒപ്പുശേഖരണം നടത്തി ഇലക്ഷന് കമ്മീഷനു അയക്കാൻ തീരുമാനിച്ചു.
Signature Campaign; Don't stand as spectators in the face of vote-stealing agitation Anoop Ananthan









































