വടകര:(https://vatakara.truevisionnews.com/) രാഷ്ട്രീയ കലാ സാംസ്കാരിക പ്രവർത്തകനും വടകര സഹകരണ അർബൻ ബാങ്ക് മുൻ ചെയർമാനുമായിരുന്ന ടി വി ബാലകൃഷ്ണൻ നമ്പ്യാരുടെ രണ്ടാം ചരമവാർഷിക ദിനാചരണം നടത്തി.
അനുസ്മരണത്തിന്റെ ഭാഗമായി മേമുണ്ട സൗത്തിൽ സ്മൃതി മണ്ഡപത്തിൽ പുഷ്പാർച്ചനയും അനുസ്മരണ യോഗവും ചേർന്നു. സിപിഐ എം ജില്ലാ സെക്രട്ടറിയറ്റ് അംഗം സി ഭാസ്കരൻ ചടങ്ങ് ഉദ്ഘാടനം ചെയ്തു.
സി എം ഷാജി അധ്യക്ഷത വഹിച്ചു. ഏരിയാ സെക്രട്ടറി ടി പി ഗോപാലൻ, ആർ ബാലറാം, എം കെ വികേഷ് തുടങ്ങിയവർ സംസാരിച്ചു. ലോക്കൽ സെക്രട്ടറി കൊടക്കാട്ട് ബാബു സ്വാഗതവും ചാലിൽ ശശീന്ദ്രൻ നന്ദിയും പറഞ്ഞു.
The second death anniversary of TV Balakrishnan Nambiar








































