വടകര:(https://vatakara.truevisionnews.com/) കോൺഗ്രസ് വില്യാപ്പള്ളി ബ്ലോക്ക് കമ്മറ്റി ജനറൽ സെക്രട്ടറി കെ.ടി.ദിൽജിത്ത് സിപിഐ എം മായി സഹകരിച്ച് പ്രവർത്തിക്കാൻ തീരുമാനിച്ചു. യൂത്ത് കോൺഗ്രസ് കുറ്റ്യാടി മണ്ഡലം സെക്രട്ടറി, മണ്ഡലം പ്രസിഡന്റ് ദളിത് കോൺഗ്രസ് ജില്ലാ സെക്രട്ടറി എന്നീ നിലകളിൽ പ്രവർത്തിച്ചിട്ടുണ്ട്.
ഉമിഷ ദിൽജിത്ത്, ജയേഷ് കുമാർ, ദീപ ജയേഷ് എന്നിവരും സിപിഎമ്മിൽ ചേർന്നു പ്രവർത്തിക്കും. അട്ടക്കുണ്ട് കടവിൽ നടന്ന മണിയൂർ പഞ്ചായത്ത് പതിനാലാം വാർഡ് എൽഡിഎഫ് റാലിയിൽ സിപിഎം വടകര ഏരിയ സെക്രട്ടറി ടി.പി.ഗോപാലൻ ദിൽജിത്തിനെ പതാക കൈമാറി പാർട്ടിയിലേക്ക് സ്വീകരിച്ചു. ബി. സുരേഷ് ബാബു, ടി.കെ.അഷറഫ്, പി.സുരേഷ്, എം.ബാബു എന്നിവർ സംസാരിച്ചു.
Vilyappally Block Congress General Secretary K.T. Diljith joins CPI(M)








































