വടകര:(https://vatakara.truevisionnews.com/) ഏറാമല ഗ്രാമപഞ്ചായത്ത് യു.ഡി.എഫ് സ്ഥാനാര്‍ത്ഥി ഹസീന വീരോളിക്കെതിരെ പരാതി നൽകി എല്‍ഡിഎഫ്. പത്രികയ്‌ക്കൊപ്പം സമർപ്പിച്ച രേഖ വ്യാജമാണെന്നതാണ് പരാതി.
ലീഗ് സ്ഥാനാര്‍ത്ഥിയായ ഹസീന വീരോളി നാമനിര്‍ദ്ദേശ പത്രികയോടൊപ്പം സമര്‍പ്പിച്ച ഫോറം 2A ഡിക്ലറേഷന്‍ വ്യാജമായി നിര്‍മ്മിച്ചതാണെന്ന് ചൂണ്ടിക്കാട്ടിയാണ് പരാതി നൽകിയത്. സ്ഥാനാര്‍ത്ഥിത്വത്തിനെതിരെ നടപടിയെടുക്കാന്‍ എല്‍ഡിഎഫ് തെരഞ്ഞെടുപ്പ് കമ്മീഷണര്‍ക്കും ജില്ലാ കലക്ടര്‍ക്കും പരാതി നല്‍കിയതായി സിപിഎം കുന്നുമ്മക്കര ലോക്കല്‍ സെക്രട്ടറി സനൂജ് പറഞ്ഞു.
നവംബര്‍ 11 മുതല്‍ 25 വരെ വിദേശത്തായിരുന്ന ഹസീന നവംബര്‍ 20ന് നാമനിര്‍ദ്ദേശ പത്രികക്കൊപ്പം നല്‍കിയ 2A ഡിക്ലറേഷന്‍ ഫോറം ഓര്‍ക്കാട്ടേരി വെച്ച് ഒപ്പിട്ടു നല്‍കിയെന്നാണ് ബോധിപ്പിച്ചിരിക്കുന്നത്. നവംബര്‍ 20ന് ഹസീന നാട്ടില്‍ ഇല്ലെന്ന് എല്‍.ഡി.എഫ് പരാതിയില്‍ പറയുന്നു. ഏറാമല ഇരുപതാം വാര്‍ഡില്‍ എല്‍.ഡി.എഫ് സ്ഥാനാര്‍ത്ഥിയായി ബിന്ദു ചെറിയേരിയാണ് മത്സരിക്കുന്നത്.
LDF files complaint against UDF candidate in Eramala



































