ഉണ്ണിയപ്പം കൊതിയന്മാരെ ഇങ്ങോട്ടു വരൂ...: സോഫ്റ്റ് ഉണ്ണിയപ്പം ഉണ്ടാക്കാം

ഉണ്ണിയപ്പം കൊതിയന്മാരെ ഇങ്ങോട്ടു വരൂ...: സോഫ്റ്റ് ഉണ്ണിയപ്പം ഉണ്ടാക്കാം
Dec 17, 2025 05:04 PM | By Susmitha Surendran

(https://truevisionnews.com/) ഉണ്ണിയപ്പം കൊതിയന്മാരാണ് നമ്മൾ എല്ലാവരും . എത്ര ഉണ്ണിയപ്പം കഴിച്ചാലും മതിയാവുകയും ഇല്ല . എന്നാൽ നമുക്ക് അടിപൊളി ഉണ്ണിയപ്പം ഇനി വീട്ടിൽ ഉണ്ടാക്കാം .

ചേരുവകൾ

പച്ചരി

ചെറുപഴം

ശർക്കര

വെള്ളം

നെയ്യ്

ഏലക്കാപ്പൊടി

ഉപ്പ്

തേങ്ങാകൊത്ത്

വെളിച്ചെണ്ണ

തയാറാക്കുന്ന വിധം

ആദ്യം തന്നെ പച്ചരി കഴുകി കുതിർത്തിയ ശേഷം പൊടിച്ചു അരിച്ചെടുക്കണം (ചെറിയ തരിയോടെ ). ശർക്കര മുക്കാൽ കപ്പ് വെള്ളം ചേർത്ത് ഉരുക്കി അരിച്ചെടുക്കുക.

അരിപ്പൊടിയിലേക്കു പഴം അടിച്ചതും ശർക്കര പാനിയും ഏലക്കാപ്പൊടിയും ഒരു നുള്ളു ഉപ്പും ചേർത്ത് നന്നായി യോജിപ്പിച്ച ശേഷം 6 മണിക്കൂർ വയ്ക്കണം. ശേഷം നെയ്യിൽ തേങ്ങാ കൊത്തു വറുത്തതും കൂടി ചേർത്ത് നന്നായി യോജിപ്പിക്കുക.

ഉണ്ണിയപ്പ ചട്ടിയിൽ വെളിച്ചെണ്ണ ഒഴിച്ച് ചൂടാകുമ്പോൾ ഉണ്ണിയപ്പത്തിന്റെ മാവു ഒഴിച്ച് കൊടുക്കുക. ഒരു വശം മൊരിഞ്ഞു വന്നാൽ ഉണ്ണിയപ്പം മറിച്ചിട്ടു കൊടുത്തു ഫ്രൈ ചെയ്തു എടുക്കുക.

How to make Unniappam, Unniappam RACIPE

Next TV

Related Stories
Top Stories










News Roundup






GCC News