ഏറാമല : യൂത്ത് കോൺഗ്രസ് ഏറാമല മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ യൂത്ത് കോൺഗ്രസ് പ്രവർത്തകരായ കൃപേഷ്,ശരത് ലാൽ രക്തസാക്ഷി ദിനത്തോടനുബന്ധിച്ച് ഓർക്കാട്ടേരിയിൽ കൃപേഷ്,ശരത് ലാൽ ഛായ ചിത്രത്തിനു മുൻപിൽ പുഷ്പാർച്ചനയും തുടർന്ന അനുസ്മണവും നടത്തി.
അനുസ്മരണം യൂത്ത് കോൺഗ്രസ്സ് വടകര നിയോജകമണ്ഡലം പ്രസിഡന്റ് സുബിൻ മടപ്പള്ളി ഉദ്ഘാടനം ചെയ്തു. മണ്ഡലം യൂത്ത് കോൺഗ്രസ് പ്രസിഡന്റ് റയീസ് കോടഞ്ചേരി അധ്യക്ഷത വഹിച്ചു.




മണ്ഡലം കോൺഗ്രസ് പ്രസിഡന്റ് രാജഗോപാലൻ രായരോത് അനുസ്മരണ പ്രഭാഷണം നടത്തി.ലിജി പുതിയേടത്ത്,പദ്മനാഭൻ ആയാടതിൽ, കരുണൻ കുനിയിൽ, ശശിധരൻ മൈനാകം, ദിൽരാജ് പനോളി, ഗിരീശൻ പിണങ്ങോട്ട്, സൂരജ്,വിഷ്ണു,കരീം അലോളത്തിൽ, കുഞ്ഞമ്മദ് പടിഞ്ഞാറയിൽ, തുടങ്ങിയവർ സംസാരിച്ചു.
Kripesh Sarat Lal performed the remembrance











































