മുക്കാളിയില്‍ ഇനി പ്ലാസ്റ്റിക് ഉല്‍പ്പന്നങ്ങള്‍ ഉപയോഗിക്കില്ലെന്ന് വ്യാപാരികള്‍

മുക്കാളിയില്‍ ഇനി പ്ലാസ്റ്റിക് ഉല്‍പ്പന്നങ്ങള്‍  ഉപയോഗിക്കില്ലെന്ന് വ്യാപാരികള്‍
Dec 9, 2021 11:38 AM | By Rijil

അഴിയൂര്‍: അഴിയൂര്‍ ഗ്രാമപഞ്ചായത്ത് സമ്പൂര്‍ണ്ണ ശുചിത്വ പദവി നേടുന്നതിന്റെ ഭാഗമായി മുക്കാളിയില്‍ വ്യാപാരികളുടെ സഹായത്തോടെ ശുചിത്വ സായാഹ്ന പരിപാടി സംഘടിപ്പിച്ചു. ഹരിത കേരള മിഷന്റെ സ്ഥാപക ദിനമായ ഡിസംബര്‍ എട്ടിന് ആണ് പരിപാടി സംഘടിപ്പിച്ചത്.

അടുത്ത വര്‍ഷം ജനുവരി മുതല്‍ നിരോധിക്കുന്ന പ്ലാസ്റ്റിക് ഉല്‍പ്പന്നങ്ങള്‍ കടകളിലും വീടുകളിലും ഉപയോഗിക്കുകയില്ല എന്ന് വ്യാപാരികള്‍ പ്രതിജ്ഞയെടുത്തു. പ്ലാസ്റ്റിക്കിന്റെ ബദല്‍ ഉല്‍പന്നങ്ങളെ പരിചയപ്പെടുത്തുകയും വ്യാപാരികളും ജനപ്രതിനിധികളും ചേര്‍ന്ന് ശുചിത്വ ദീപം തെളിയിക്കുകയും ചെയ്തു. പരിപാടിയുടെ ഭാഗമായി വ്യാപാരികള്‍ കടകളും പരിസരവും വൃത്തിയാക്കിയിരുന്നു. വികസന സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ അനിഷ ആനന്ദസദനത്തിന്റെ അധ്യക്ഷതയില്‍ ശുചിത്വ സായാഹ്ന പരിപാടി പഞ്ചായത്ത് പ്രസിഡണ്ട് ആയിഷ ഉമ്മര്‍ ഉദ്ഘാടനം ചെയ്തു.

പഞ്ചായത്ത് സെക്രട്ടറി ടി ഷാഹുല്‍ഹമീദ് പദ്ധതി വിശദീകരിച്ചു. മെമ്പര്‍ റീന രയരോത്ത് ശുചിത്വ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. മെമ്പര്‍ പി കെ പ്രീത സ്വാഗതം പറഞ്ഞു. മെമ്പര്‍ പ്രമോദ് മാട്ടാണ്ടി, ഹരിത കേരളം മിഷന്‍ റിസോഴ്‌സ് പേഴ്‌സണ്‍ പി ഷംന ,വ്യാപാരി പ്രതിനിധികളായ പി കെ രാമചന്ദ്രന്‍, കെ ടി ദാമോദരന്‍,എ രാജേന്ദ്രന്‍,വി ഇ ഒ കെ ബജേഷ് എന്നിവര്‍ സംസാരിച്ചു.

പരിപാടിയുടെ ഭാഗമായി എല്ലാ കടകളിലും നിരോധിക്കാന്‍ പോകുന്ന പ്ലാസ്റ്റിക് ഉല്‍പ്പന്നങ്ങളെ കുറിച്ചുള്ള നോട്ടീസ് പഞ്ചായത്ത് ഉദ്യോഗസ്ഥര്‍ നല്‍കിയിരുന്നു. പൊലൂഷന്‍ ബോര്‍ഡിന്റെ അംഗീകാരമുള്ള പ്ലാസ്റ്റിക് ബദല്‍ ഉല്‍പന്നങ്ങളെ കുറിച്ച് ഇഫാസ്റ്റ് കമ്പനി പ്രതിനിധി കെ എം സജേഷ് സംസാരിച്ചു.

Mukkali at the Sanitation Evening Program The merchants took the oath of allegiance

Next TV

Related Stories
കുഞ്ഞു മനസ്സില്‍; മന്ത്രി മുഹമ്മദ് റിയാസ് കുട്ടികള്‍  നീട്ടിയ പുസ്തകത്തില്‍ ഇങ്ങനെ എഴുതി

Apr 28, 2022 08:57 PM

കുഞ്ഞു മനസ്സില്‍; മന്ത്രി മുഹമ്മദ് റിയാസ് കുട്ടികള്‍ നീട്ടിയ പുസ്തകത്തില്‍ ഇങ്ങനെ എഴുതി

'നാം ഒന്നാണ്. അത് കുട്ടികള്‍ പറയുമ്പോള്‍ അതിന് പ്രാധാന്യം ഏറെയാണ്. നാടിന്റെ ഭാവിയാണ് നിങ്ങള്‍. നാടിന്റെ പ്രതീക്ഷയാണ് നിങ്ങള്‍ ' മന്ത്രി മുഹമ്മദ്...

Read More >>
ഒരു മാല കിട്ടിയിട്ടുണ്ട് അടയാളം പറഞ്ഞാല്‍ തിരികെ നല്‍കും ; ഒടുവില്‍ ഓട്ടോ ഡ്രൈവര്‍ ഉടമസ്ഥനെ  കണ്ടെത്തി

Feb 17, 2022 02:33 PM

ഒരു മാല കിട്ടിയിട്ടുണ്ട് അടയാളം പറഞ്ഞാല്‍ തിരികെ നല്‍കും ; ഒടുവില്‍ ഓട്ടോ ഡ്രൈവര്‍ ഉടമസ്ഥനെ കണ്ടെത്തി

ഓട്ടോയില്‍വെച്ച് യാത്രക്കാരുടെ പക്കല്‍നിന്നും കളഞ്ഞുകിട്ടിയ സ്വര്‍ണാഭരണത്തിന്റെ ഉടമസ്ഥനെ കണ്ടെത്താന്‍ ഓട്ടോ ഡ്രൈവര്‍ രവീന്ദ്രന്‍ സ്വീകരിച്ച...

Read More >>
 മേക്കോത്ത്, കപ്പള്ളി തിറമഹോത്സവങ്ങള്‍ ചെമ്മരത്തൂരിന്റെ ഓര്‍മ്മത്തുടിപ്പ്

Feb 11, 2022 11:22 PM

മേക്കോത്ത്, കപ്പള്ളി തിറമഹോത്സവങ്ങള്‍ ചെമ്മരത്തൂരിന്റെ ഓര്‍മ്മത്തുടിപ്പ്

ചെമ്മരത്തൂരിലെ പ്രശസ്തമായ ഉത്സവങ്ങളാണ് മേക്കോത്ത്,കപ്പള്ളി പരദേവതാ ക്ഷേത്രങ്ങളിലെ...

Read More >>
ട്രെയിനില്‍ നിന്നും  വീണ യുവതിയെ രക്ഷപ്പെടുത്തിയ മിന്‍ഹത്തിന് അഭിനന്ദന പ്രവാഹം

Feb 7, 2022 08:37 PM

ട്രെയിനില്‍ നിന്നും വീണ യുവതിയെ രക്ഷപ്പെടുത്തിയ മിന്‍ഹത്തിന് അഭിനന്ദന പ്രവാഹം

ട്രെയിനില്‍ വീണ യുവതിയെ രക്ഷപ്പെടുത്തിയ മിന്‍ഹത്തിന് അഭിനന്ദന...

Read More >>
വാവ സുരേഷിന് വേണ്ടി എടച്ചേരി  കളിയാംവെള്ളി ഭഗവതി ക്ഷേത്രത്തില്‍ വഴിപാട്

Feb 3, 2022 12:28 PM

വാവ സുരേഷിന് വേണ്ടി എടച്ചേരി കളിയാംവെള്ളി ഭഗവതി ക്ഷേത്രത്തില്‍ വഴിപാട്

വടകര താലൂക്കിലെ പ്രമുഖ ശാക്തേയ ക്ഷേത്രമായ എടച്ചേരി കളിയാംവെള്ളി ക്ഷേത്രത്തിലും വാവ സുരേഷിന് വേണ്ടി...

Read More >>
ആ പ്രശ്‌നത്തിനും പരിഹാരമായി; തെങ്ങില്‍ കയറാന്‍ ബംഗാളികള്‍ റെഡിയാണ്

Feb 2, 2022 06:50 PM

ആ പ്രശ്‌നത്തിനും പരിഹാരമായി; തെങ്ങില്‍ കയറാന്‍ ബംഗാളികള്‍ റെഡിയാണ്

തെങ്ങ് കയറാന്‍ ആളെ കിട്ടാതെ വിഷമിക്കുന്നവര്‍ക്ക് സന്തോഷ...

Read More >>
Top Stories