(truevisionnews.com) മഴ വന്നെങ്കിലും ചൂടിന് ഒരു കുറവും ഇല്ല. ഉള്ളൊന്ന് തണുപ്പിക്കാൻ പുതിന ലെമൺ ജ്യൂസ് കുടിക്കാം. രണ്ട് മിനിറ്റ് കൊണ്ട് നമുക്കിത് ഉണ്ടാക്കി എടുക്കാൻ വേണ്ടി സാധിക്കും. എങ്ങനെയാണ് പുതിന ലെമൺ ജ്യൂസ് ഉണ്ടാക്കുന്നത് എന്നുനോക്കാം .
ചേരുവകൾ




പുതിന ഇല
വെള്ളം
പഞ്ചസാര
നാരങ്ങാ
ഇഞ്ചി
തയ്യാറാക്കുന്ന വിധം
ആദ്യം തന്നെ നാരങ്ങാ പിഴിഞ്ഞ് കുരു കളഞ്ഞു നീര് എടുത്ത് മാറ്റി വെയ്ക്കുക. ശേഷം മിക്സിയുടെ ജാറിലേക്ക് പുതിന ഇലയും പഞ്ചസാരയും നാരങ്ങാ നീരും ഇഞ്ചിയും വെള്ളവും ചേർത്ത് നന്നായി അരച്ചെടുക്കുക. ശേഷം ഒരു അരിപ്പ വെച്ച് അരിച്ച് ഒരു ജാറിലേക്ക് ഒഴിക്കുക. ആവശ്യാനുസരണം ഐസ് ക്യൂബ്സ് ഇട്ടു കൊടുക്കുക. പുതിന ലെമൺ ജ്യൂസ് റെഡി.
How to make mint lemon juice