(www.truevisionnews.com) പിരിഞ്ഞ പാൽ വെറുതെ കളയാതെ കുട്ടികൾക്കും മുതിർന്നവർക്കും ഒരേപോലെ ഇഷ്ട്ടപ്പെടുന്ന രുചികരമായ പലഹാരം തയ്യാറാക്കാം. ഈ ദീപാവലി ഇനി വീട്ടിൽ തയ്യാറാക്കിയ മധുരം കഴിച്ച് ആഘോഷിക്കാം. പാൽ പിരിഞ്ഞു പോവുക എന്നത് അടുക്കളയിൽ സ്ഥിരം സംഭവിക്കുന്ന ഒരു കാര്യമാണ്. പിരിഞ്ഞുപോയ പാൽ ഒരളവിൽ കൂടുതലായാൽ എന്തു ചെയ്യും?. ഈ അടിപൊളി പലഹാരം ഒന്ന് തയ്യാറാക്കി നോക്കൂ.
ചേരുവകൾ




പാൽ
നാരങ്ങാനീര്
റവ
പഞ്ചസാര
വെള്ളം
ഏലയ്ക്ക
തയ്യാറാക്കുന്ന വിധം
മൂന്ന് കപ്പ് പാൽ പാത്രത്തിലെടുത്ത് അടുപ്പിൽ വെച്ച് തിളപ്പിക്കുക. തിളച്ചു വന്ന പാലിലേയ്ക്ക് അൽപ്പം നാരങ്ങാനീരു കൂടിചേർത്തിളക്കാം. ശേഷം പിരിഞ്ഞു വന്ന പാലിൻ്റെ വെള്ളം അരിച്ചു കളഞ്ഞ് നന്നായി പൊടിച്ചു വെയ്ക്കാം. ഇതിലേയ്ക്ക് രണ്ട് ടേബിൾ സ്പൂൺ റവ കൂടി ചേർത്ത് കുഴച്ച് ചെറിയ ഉരുളകളാക്കി മാറ്റി വെയ്ക്കാം.
അടി കട്ടിയുള്ള ഒരു പാത്രം അടുപ്പിൽ വെച്ച് ഒരു കപ്പ് പഞ്ചസാര ചൂടാക്കുക. രണ്ട് കപ്പ് വെള്ളം ചേർത്തിളക്കി പഞ്ചസാര ലായനി തയ്യാറാക്കാം. അലിഞ്ഞു വരുന്ന പഞ്ചസാരയിലേയ്ക്ക് നാല് ഏലയ്ക്ക് ചേർക്കാം. തിളക്കുന്ന പഞ്ചസാര ലായനിയിലേയ്ക്ക് തയ്യാറാക്കി വെച്ചിരിക്കുന്ന ഉരുളകൾ ചേർത്ത് പത്ത് മിനിറ്റ് നല്ല ഫ്ലെയ്മിൽ വേവിക്കുക. ശേഷം ഒരു ബൗളിലേയ്ക്കു പകർന്ന് സേർവ് ചെയ്യാം.
How about preparing a sweet with evaporated milk here a special Diwali recipe