( www.truevisionnews.com ) പച്ചക്കറികൾ അരിഞ്ഞും തേങ്ങ ചിരകിയും സമയം കളയേണ്ട. ഒരു മുറി തക്കാളി വഴറ്റിയെടുക്കേണ്ട താമസമേ ഉള്ളൂ. രാവിലെ മാത്രമല്ല ഉച്ചയൂണ് കേമമാക്കാനും ഈ കറി അൽപം മതി. നിമിഷ നേരം കൊണ്ട് ഉണ്ടാക്കാം രുചികരമായ ഈ കറി എങ്ങനെയെന്ന് നോക്കാം.
ആവശ്യമായ സാധനങ്ങൾ




തക്കാളി 2 എണ്ണം
സവാള 1 എണ്ണം
തൈര് 2 കപ്പ്
ഇഞ്ചി 2 സ്പൂണ്‍
പച്ചമുളക് 4 എണ്ണം
മല്ലിയില കാല്‍ കപ്പ്
കടുക് 1 സ്പൂണ്‍
ചുവന്ന മുളക് 2 എണ്ണം
കറിവേപ്പില
ഉപ്പ്
ഉണ്ടാക്കുന്ന വിധം
ആദ്യം തക്കാളി കഴുകി ചെറുതായി അരിഞ്ഞെടുക്കുക. ശേഷം അതിൽ പച്ചമുളകും തൈരും ചേര്‍ത്ത് കുഴച്ച് വയ്ക്കുക. പത്രം ചൂടാക്കി അതിലേക്ക് എണ്ണ ഒഴിക്കുക. എണ്ണ ചൂടാകുമ്പോള്‍ കടുക് പൊട്ടിച്ച് ചുവന്ന മുളകും, കറിവേപ്പിലയും, ചേര്‍ക്കുക. ശേഷം പച്ചമുളക് ചേര്‍ത്ത് മല്ലിയിലയും ചേര്‍ത്ത് ഇളക്കുക. ഇതിൽ സവാള ചെറുതായി അരിഞ്ഞതും ചേര്‍ത്ത് വഴറ്റിയെടുക്കുക.
നന്നായി വഴണ്ട് വരുമ്പോള്‍ അതിലേക്ക് ഇഞ്ചി ചതച്ചത് ചേർത്ത് അതിൽ നേരത്തെ കുഴച്ചുവെച്ചിട്ടുള്ള തക്കാളി മിക്‌സ് ചേര്‍ക്കാം. ഇത് നന്നായി വഴറ്റിയ ശേഷം ആവശ്യത്തിനു ഉപ്പ് ചേര്‍ത്ത് പാകമായാൽ ഗ്യാസ് ഓഫ് ചെയ്യാം. ഇനി അതിലേക്ക് നല്ല കട്ടി തൈര് ഒന്ന് മിക്‌സിയില്‍ അടിച്ചതും കൂടി ചേര്‍ത്ത് കൊടുത്ത് ഇളക്കി എടുക്കുക. കിടിലൻ രുചിയിൽ കറി റെഡി.
tomato curry recipe for todays lunch