(https://truevisionnews.com/) നാളെ ഞാറാഴ്ചയല്ലേ, ഒരു അടിപൊളി ബീഫ് ഫ്രൈ ഉണ്ടാക്കിയാലോ. ഉച്ചയ്ക്ക് ചോറിനൊപ്പം കഴിക്കാൻ ബെസ്റ്റാണ് . എങ്ങനെയാണു നല്ല രുചിയോടെ ബീഫ് ഫ്രൈ ഉണ്ടാക്കുന്നത് എന്ന് നോക്കാം ..




ചേരുവകൾ
ബീഫ്
സവാള
പച്ചമുളക്
ഇഞ്ചി വെളുത്തുള്ളി പേസ്റ്റ്
കുരുമുളകുപൊടി
ഗരം മസാല
തേങ്ങാക്കൊത്ത്
കറിവേപ്പില
വലിയജീരകം
ഉപ്പ്
വെളിച്ചെണ്ണ
മുളകുപൊടി
മഞ്ഞൾപ്പൊടി
മല്ലിപ്പൊടി
തയ്യാറാക്കുന്ന വിധം
ആദ്യം തന്നെ കഴുകി വൃത്തിയാക്കിവെച്ച ബീഫിലേക്കു മുളകുപൊടി, മഞ്ഞൾപ്പൊടി, മല്ലിപ്പൊടി, കുരുമുളകുപൊടി, ഉപ്പ് എന്നിവ ചേർത്തു യോജിപ്പിച്ചു പ്രഷർ കുക്കറിൽ വേവിച്ചെടുക്കുക. ശേഷം ഒരു പാനിൽ വെളിച്ചെണ്ണ ഒഴിച്ച് ജീരകം, തേങ്ങാക്കൊത്ത് എന്നിവ ചേർത്തു മൂപ്പിക്കുക.
ഇതിലേക്കു സവാള ചേർത്തു വഴറ്റുക. വേവിച്ച ബീഫ് ചേർത്തിളക്കുക. കുരുമുളകുപൊടി, ഗരം മസാല, പച്ചമുളക്, കറിവേപ്പില എന്നിവ ചേർത്തിളക്കി നന്നായി മൂപ്പിച്ചെടുത്തു കറിവേപ്പില ചേർത്തു ചൂടോടെ വിളമ്പാം.
How to make beef fries, easy recipe