(https://truevisionnews.com/) മാങ്ങ അച്ചാർ എന്ന് ഓർക്കുമ്പോൾ തന്നെ വായിൽ കപ്പലോടും. ചോറിനൊപ്പം നല്ല എരുവിൽ മാങ്ങ അച്ചാർ കൂടെകിട്ടിയാൽ പിന്നെ വേറൊന്നും വേണ്ട . പല തരത്തിലുള്ള അച്ചാർ കഴിച്ചിട്ടുണ്ടെങ്കിലും തൈര് മാങ്ങ അച്ചാറിൻ്റെ രുചി ഒരിക്കലും മറക്കില്ല.
ചേരുവകൾ




പച്ചമാങ്ങ
ഉപ്പ്
നല്ലെണ്ണ
കടുക്
വറ്റൽമുളക്
വെളുത്തുള്ളി
പച്ചമുളക്
കറിവേപ്പില
മഞ്ഞൾപ്പൊടി
കാശ്മീരി മുളകുപൊടി
ഉലുവ
കായം
കടുക്
തയ്യാറാക്കുന്നവിധം
ആദ്യം ഒരു പച്ചമാങ്ങ കഴുകി വൃത്തിയാക്കി ചെറിയ കഷ്ണങ്ങളായി മുറിക്കുക. ശേഷം അതിലേയ്ക്ക് ആവശ്യത്തിന് ഉപ്പ് ചേർത്ത് ഒരു ദിവസം ഫ്രിഡ്ജിൽ സൂക്ഷിക്കുക. ഒരു പാൻ അടുപ്പിൽ വെച്ച് ആവശ്യത്തിന് നല്ലെണ്ണ ഒഴിച്ചു ചൂടാക്കി കടുക് ചേർത്ത് പൊട്ടിക്കുക.
അതിലേയ്ക്ക് രണ്ടോ മൂന്നോ വറ്റൽമുളകും, ചെറുതായി അരിഞ്ഞ വെളുത്തുള്ളിയും, മൂന്ന് പച്ചമുളകും, കറിവേപ്പിലയും ചേർത്ത് വറുക്കുക. തീ കുറച്ച് ഒരു ടീസ്പൂൺ മഞ്ഞൾപ്പൊടി, 2 ടേബിൾസ്പൂൺ കാശമീരിമുളകുപൊടി, അര ടീസ്പൂൺ ഉലുവ, അര ടീസ്പൂൺ കായപ്പൊടി, ഒരു ടേബിൾസ്പൂൺ കടുക് എന്നിവ ചേർത്തിളക്കുക. അടുപ്പണച്ച് അരിഞ്ഞു വെച്ചിരിക്കുന്ന മാങ്ങ കഷ്ണങ്ങൾ ചേർത്തിളക്കി യോജിപ്പിക്കുക. വിളമ്പുന്നതിനു മുമ്പായി കട്ട തൈര് ഉടച്ചെടുത്തതു കൂടി ചേർക്കുക.
How to make mango pickle manga achar racipe