( www.truevisionnews.com ) ചീരയെന്ന് പേരിലുണ്ടെങ്കിലും വലിയ പ്രാധാന്യം ലഭിക്കാത്ത ഇലക്കറിയാണ് സാമ്പാര്‍ചീര. എന്നാല്‍ ആരോഗ്യത്തിന് ഏത് സമയവും ഉപയോഗപ്രദമായ ചില ഇലകളിലൊന്നാണിത്. പറമ്പിലും പാടത്തുമെല്ലാം ഒരു പരിചരണവും കൂടാതെ തഴച്ചുവളരുന്ന ഒരു സസ്യമാണിത്.
പറമ്പിലെ കളയായി കരുതുന്നന്നവരും കുറവല്ല. വലിയ വില കൊടുത്ത് പച്ചക്കറികളൊക്കെ വാങ്ങുമ്പോഴും സാമ്പാര്‍ ചീരയെ ആരുംതന്നെ പൊതുവേ കാര്യമാക്കാറില്ല. എന്നാല്‍ ഇതൊക്കെയായി താരതമ്യം ചെയ്യുമ്പോള്‍ പതിന്മടങ്ങ് പോഷകഗുണം ഇതിനുണ്ട്. ഇത് പ്രമേഹമുള്ളവര്‍ക്കും കഴിക്കാവുന്ന ഭക്ഷണമാണ്. കൊളസ്‌ട്രോള്‍, പ്രമേഹം, രക്തസമ്മര്‍ദ്ദം എന്നിവയെല്ലാം പരിഹരിക്കുന്നതിന് ഈ തോരന്‍ സഹായിക്കുന്നു.




വിറ്റാമിന്‍ എയുടെ ഗുണങ്ങളുടെ കാര്യത്തില്‍ മികച്ചതാണ് സാമ്പാര്‍ ചീര. ഇത് അസ്ഥി സംബന്ധമായ പ്രശ്‌നങ്ങളേയും പൂര്‍ണമായും ഇല്ലാതാക്കുന്നു. മാത്രമല്ല കാല്‍സ്യം, ഫോസ്ഫറസ്, എന്നിവയെല്ലാം തന്നെ സാമ്പാര്‍ ചീരയില്‍ ഉപയോഗിക്കാവുന്നതാണ്. തളര്‍ച്ച, രക്തക്കുറവ് എന്നിവക്കെല്ലാം പെട്ടെന്ന് പരിഹാരം കാണുന്നതിന് സാമ്പാര്‍ ചീര സഹായിക്കും .
ശരീരഭാരം കുറയ്ക്കാന്‍ ശ്രമിക്കുന്നവര്‍ക്ക് ഇത് ധൈര്യമായി ഡയറ്റിലുള്‍പ്പെടുത്താം. കാരണ് ഈ ചീര കലോറി കുറഞ്ഞൊരു ഭക്ഷണമാണിത്. രോഗപ്രതിരോധശേഷി കൂട്ടാന്‍ ഇത് സഹായിക്കും. ഒരു കിടിലൻ തോരൻ ഉണ്ടാക്കി നോക്കിയാലോ.?
ആവശ്യമുള്ള ചേരുവകള്‍:
സാമ്പാര്‍ ചീര- രണ്ട് കപ്പ്
വെളുത്തുള്ളി - രണ്ടെണ്ണം
ചുവന്നുള്ളി - നാലെണ്ണം
തേങ്ങ - അരക്കപ്പ്
മഞ്ഞള്‍പ്പൊടി - അര ടീസ്പൂണ്‍
പച്ചമുളക് - രണ്ടെണ്ണം
ജീരകം- അല്‍പം
ഉണക്കമുളക് - രണ്ടെണ്ണം
കടുക് - അല്‍പം
ഉപ്പ് - ആവശ്യത്തിന്
വെളിച്ചെണ്ണ - വറുത്തിടാന്‍
തയ്യാറാക്കുന്ന വിധം:
ആദ്യം ഒരു പാത്രത്തില്‍ അല്‍പം എണ്ണ ഒഴിച്ച് അതിലേക്ക് കടുകും മുളകും പൊട്ടിച്ചതിന് ശേഷം സാമ്പാര്‍ ചീര ഇതിലേക്ക് ചേര്‍ക്കാം. അതിന് ശേഷം ആവശ്യത്തിന് ഉപ്പ് ചേര്‍ത്ത് നല്ലതുപോലെ ഇളക്കാവുന്നതാണ്. പിന്നീട് അഞ്ച് മിനിറ്റ് നല്ലതുപോലെ അമര്‍ത്തി അടച്ച് വേവിക്കണം.
sambar cheera thoran recipe cookery